എന്തൊക്കെ പറഞ്ഞാലും അവരൊരു (നയൻതാര) സൂപ്പർ സ്റ്റാർ തന്നെയാണ്. ഡയറക്ട് ചെയ്യുക, ഷോട്ട് വയ്ക്കുക എന്നത് മാത്രമല്ല. അവരെ നമ്മൾ എങ്ങനെ സംരക്ഷിച്ചു നിർത്തുന്നു എന്നതാണ് പ്രധാനം.
നൂറായിരം ചിന്തകളും കാര്യങ്ങളും ഒക്കെയുണ്ടാവും അവരുടെ മനസിൽ. നൂറായിരം കോളുകൾ വരുന്നുണ്ടാവും, കഥകൾ കേൾക്കുന്നുണ്ടാവും.
ഇതിനിടയിലൂടെ വന്നിട്ടാവും അവർ അഭിനയിക്കുന്നത്. കൃത്യമായി ആ കംഫർട്ട് സോണിൽ എത്തിക്കണം. ആ കംഫർട്ട് സോണിൽ എത്തിച്ച് കഴിഞ്ഞാൽ ഇത്രയും സുഖമായിട്ട് വർക്ക് ചെയ്യാൻ പറ്റുന്ന ഒരു ആക്ടർ ഇല്ല.
സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷൻ മാറും. ഒന്നുരണ്ട് കാര്യങ്ങളിൽ വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായപ്പോൾ പോലും കാമറയുടെ മുന്നിൽ വന്നുകഴിഞ്ഞാൽ അങ്ങനെ ഒരു സംഭവം ഉണ്ടായെന്നേ തോന്നില്ല.
അത് അവർ ശീലീച്ചുവന്ന കാര്യം ആയിരിക്കാം. അവർക്കറിയാം അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. –ധ്യാൻ ശ്രീനിവാസൻ