നയന്‍താരയുടെയും വിഘ്നേഷിന്റെയും പ്രണയം സിനിമാപ്രേമികളുടെ ഇഷ്ടവിഷയമാണ്. ഇരുവരുടെയും പ്രേമം വ്യക്തമാക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേഷ് ശിവനെ വിഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
”ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.”വിഘ്നേഷ് കുറിച്ചു.
‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് ഏപ്രില്‍ 28നും വിഘ്നേശും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു.
ഇതിനിടയില്‍ ജൂണ്‍ ഒമ്പതിന് നയന്‍താരയും വിഘ്നേഷും തിരുപ്പതി ക്ഷേത്രത്തില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയും തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.