സിനിമയില്‍ വ്യത്യസ്തമായ പ്രണയബന്ധങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതൊക്കെ മോശമാണെന്ന് ഞാന്‍ പറയുന്നില്ല. ഈ മേഖലയില്‍ അങ്ങനെയാണ് കുറേക്കാലമായി കണ്ടുവരുന്നത്. രണ്ടാം വിവാഹം പോലെ ജീവിതത്തില്‍ സ്നേഹത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്നാണ് എന്നിലുള്ള പെണ്‍കുട്ടി കരുതിയിരുന്നത്.
നമ്മുടെ പങ്കാളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നമ്മളും ത്യജിക്കേണ്ടി വരുമെന്നാണ് പ്രണയത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നത്. ആ ബന്ധമാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്.
പ്രണയത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ മാറിയത് ഭര്‍ത്താവായ വിഘ്നേഷിനെ കണ്ടത് മുതലാണ്. ഉപാധികളില്ലാതെ പ്രണയം എന്നത് നിലനില്‍ക്കുന്ന ഒന്നാണെന്ന് ഞാന്‍ മനസിലാക്കിയതും അദ്ദേഹത്തിലൂടെയാണ്.
-നയന്‍താര