അതിസുന്ദരിയായി നയന്‍താര! നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി; വിവാഹ വേദിയിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ

നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി. വിഗ്നേഷ് ശിവൻ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്ക് വച്ചത്.

മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിവാഹം. അതിസുന്ദരിയായി ചുവന്ന നിറത്തിലുള്ള വേഷത്തിലാണ് നയന്‍താര എത്തിയിരിക്കുന്നത്.

വിഗ്നേഷ് ശിവന്‍ നയന്‍താരയെ ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ മുത്തം നല്‍കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു.

ചിത്രങ്ങള്‍ കാണാം


Related posts

Leave a Comment