വോഗ് മാഗസിനു വേണ്ടിയുള്ള നയൻതാരയുടെ ഫോട്ടോഷൂട്ട് ഏറെ സ്വീകര്യത നേടിയിരുന്നു. ഇപ്പോഴിത ഈ ചിത്രത്തെ ട്രോളിയുള്ള ഒരു ചിത്രമാണ് സാക്ഷാൽ നയൻതാര തന്നെ പങ്കുവച്ചിരിക്കുന്നത്.
തമിഴ് താരം വടിവേലുവിന്റെ മുഖം നയൻതാരയുടെ ചിത്രത്തിൽ വച്ചുള്ളതാണ് ഈ ട്രോൾ. ഇത് ആര് ചെയ്തതാണെങ്കിലും അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. എന്റെ പ്രിയതാരം വടിവേലുവിനെ വച്ച് ഈ ചിത്രം ചെയ്തതിൽ നന്ദിയുണ്ട്. എന്നെക്കാളും ഭംഗി വടിവേലുവിനാണെന്ന് സമ്മചിതിക്കുന്നു. താരം ഫേസ്ബുക്കിൽ കുറിച്ചു.