ഒരുമിച്ച് ക്ഷേത്രദർശനം നടത്തിയാൽ പിന്നെ കല്യാണം ഉടനുണ്ടാകും. വിഘ്നേശ് ശിവനും നയൻതാരയും തിരുപ്പതി ക്ഷേത്രദർശനം നടത്തിയത് ആരാധകരെ കൊണ്ടെത്തിക്കുന്നത് അങ്ങനെയൊരു നിഗമനത്തിലാണ്. ഇരുവരും ഒന്നിച്ചുള്ള തിരുപ്പതി ക്ഷേത്രദർശനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കാത്ത് കാത്തിരുന്ന കല്യാണം ഉടനുണ്ടാകുമെന്നുള്ള വിശ്വാസത്തിലാണ് നയൻസിന്റെ ആരാധകർ.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. വിഘ്നേഷിന്റെ കൈ വിടാതെ പിടിച്ച് നടക്കുന്ന നയന്‍താരയേയും ചിത്രത്തിൽ കാണാം. ഇത്രയൊക്കെയായ സ്ഥിതിക്ക് കല്യാണവും ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്.