പയ്യന്നൂര്‍: ജനവാസ കേന്ദ്രത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് ജനജീവിതം ദുസഹമാക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ എംപിയും എംഎല്‍യും മറ്റു ജനപ്രതിനിധികളും ഇടപെട്ടിരുന്നതാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചില നടപടികളുമുണ്ടായി.
കുടിവെള്ളം മലിനമായതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയുമുണ്ടായി.എന്നാല്‍ നേവല്‍ അധികൃതര്‍ ജനകീയ പ്രശ്നങ്ങക്ക് നേരെ കണ്ണടച്ച് മാലിന്യ പ്രശ്നത്തെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമാണ് പുഴവെള്ളത്തില്വരെ മാലിന്യം കലര്ന്നുവെന്നതില്നിന്ന് ബോധ്യമാകുന്നത്.
രാജ്യരക്ഷക്ക് വേണ്ടി സര്‍വവും നഷ്ടപ്പെടുത്തിയ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കാണാതെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ നേവല്‍ അധികൃതര്‍ സ്വീകരിക്കണം.ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങളെ നേരിടേണ്ടിവരുമെന്നും സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി.മധു പത്രകുറുപ്പിൽ അറിയിച്ചു.