ജറൂസലെം: കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ ഹസൻ നസറുള്ളയുടെ പിൻഗാമിയാകുമെന്നു കരുതുന്ന ഹാഷെം സാഫിയുദ്ദീനെ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ ഇസ്രേലി ആക്രമണം.
ദഹിയയിലെ ബങ്കറിൽ ഹിസ്ഹുള്ള നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു സാഫിയുദ്ദീൻ. ഇയാൾക്ക് പരിക്കേറ്റോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
നസറുള്ളയുടെ ബന്ധുകൂടിയാണ് സാഫിയുദ്ദീൻ. ബെയ്റൂട്ടിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാഷ് സ്കാഫി കൊല്ലപ്പെട്ടു. 2000 മുതൽ ഹിസ്ബുള്ളയിൽ പ്രവർത്തിക്കുന്നയാളാണ് സ്കാഫി.
ഇസ്രേലി സേന തിങ്കളാഴ്ച മുതൽ തെക്കൻ ലബനനിൽ നടത്തുന്ന കരയാക്രമണത്തിൽ 21 കമാൻഡർമാർ ഉൾപ്പെടെ 250ലേറെ ഭീകരരാണു കൊല്ലപ്പെട്ടത്. 2000 കേന്ദ്രങ്ങളിൽ ഇസ്രേലി സേന ആക്രമണം നടത്തി.