ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം… മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര ന​ട​ൻ പ്രേം ​ന​സീ​റി​ന് ചി​റ​യി​ൻ​കീ​ഴി​ൽ സ്മാ​ര​ക​മൊ​രു​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര ന​ട​ൻ പ്രേം ​ന​സീ​റി​ന് ജ​ന്മ​നാ​ടാ​യ ചി​റ​യി​ൻ​കീ​ഴി​ൽ സ്മാ​ര​ക​മൊ​രു​ങ്ങു​ന്നു. 15000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ മി​നി തി​യേ​റ്റ​ർ ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സ്മാ​ര​ക​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

അ​തു​ല്യ ക​ലാ​കാ​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സ്മാ​ര​കം വേ​ണ​മെ​ന്ന മ​ല​യാ​ളി​ക​ളു​ടെ അ​ഭി​ലാ​ഷ​മാ​ണ് ഇ​തോ​ടെ പൂ​വ​ണി​യു​ന്ന​ത്. മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച നി​ർ​വ​ഹി​ക്കും. മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ മ്യൂ​സി​യം, ഓ​പ്പ​ൺ എ​യ​ർ തീ​യേ​റ്റ​ർ, സ്റ്റേ​ജ്, ലൈ​ബ്ര​റി, ക​ഫെ​റ്റീ​രി​യ, ബോ​ർ​ഡ്‌ റൂ​മു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കും. നാ​ല് കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​ല​വ്. സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ചി​റ​യി​ൻ​കീ​ഴി​ലെ ശാ​ർ​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സ്മാ​ര​കം നി​ർ​മ്മി​ക്കു​ന്ന​ത്.

Related posts

Leave a Comment