മലയാള സിനിമയുടെ നിത്യഹരിത നായകനായിരുന്നു പ്രേംനസീര്‍. പ്രേംനസീര്‍ ചിത്രങ്ങള്‍ക്കെല്ലാം ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയറ്ററുകളില്‍ ലഭിച്ചത്. അഞ്ഞൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ച താരമാണ് പ്രേംനസീർ.
അഭിനയത്തിരക്കുകള്‍ക്കിടയിലും ഒരു സിനിമ സംവിധാനം ചെയ്യാനുളള മോഹം അദ്ദേഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേക്കുറിച്ച് ശ്രീനിവാസൻ, മണിയന്‍പിളള രാജു തുടങ്ങിയ താരങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.
മണിയൻപിള്ള രാജു ഒരഭിമുഖത്തിലാണ് നസീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നസീര്‍ സാര്‍ ഒരിക്കല്‍ എന്നോടും ശ്രീനിവാസനോടും പറഞ്ഞു, ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.
മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ശ്രീനിവാസന് അതിന് തിരക്കഥ എഴുതണം. കാശ്മീര്‍ ടു കന്യാകുമാരി എന്നാണു സിനിമയ്ക്കു നൽകിയിരിക്കുന്ന പേര്.
അങ്ങനെ ശ്രീനി തിരക്കഥയെഴുതാമെന്ന് സമ്മതിച്ചു. അങ്ങനെ നസീര്‍ സാര്‍ തരാന്‍ പോകുന്ന അഡ്വാന്‍സ് ക്യാഷിനായി വെയിറ്റ് ചെയ്തു. അന്ന് 25,000 രൂപ വലിയ ഒരു തുകയാണ്.
പക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ച ദിവസം നസീര്‍ സാര്‍ ക്യാഷ് നല്‍കിയില്ല. പിന്നെയാണ് ഞങ്ങള്‍ അറിയുന്നത് തരാമെന്ന് പറഞ്ഞ ദിവസം അമാവാസിയായത് കൊണ്ടാണ് നസീര്‍ സാര്‍ പൈസ തരാതിരുന്നതെന്ന്. അങ്ങനെയുളള കാര്യത്തിലൊക്കെ നസീര്‍ സാറിന് വലിയ വിശ്വാസമായിരുന്നു- അഭിമുഖത്തില്‍ മണിയന്‍പിളള രാജു പറഞ്ഞു.
1989ൽ . 62-ാം വയസിലായിരുന്നു പ്രേംനസീര്‍ നമ്മെ വിട്ടുപോയത്. കേന്ദ്രസര്‍ക്കാര്‍ പദ്മഭൂഷണന്‍, പദ്മശ്രീ എന്നീ ബഹുമതികള്‍ നല്കി ആദരിച്ച താരമാണ് പ്രേംനസീര്‍,.
കൂടാതെ 2 ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 520 സിനിമകളില്‍ നായകവേഷത്തില്‍ അഭിനയിച്ചതിനും ഒരേ നായികയ്ക്കൊപ്പം 130 സിനിമകളില്‍ അഭിനയിച്ചതിനും പിന്നാലെയാണ് അദ്ദേഹം ഗിന്നസില്‍ ഇടംപിടിച്ചത്.
-പി.ജി