കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പി. ജയരാജനെതിരേ കെ. മുരളീധരൻ. നസീറിനെതിരായ ആക്രമണം ഗൗരവമേറിയതെന്നും ജയരാജന്റെ അറിവോടെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
സിപിഎം നേതാക്കളുടെ പർദ്ദ പരാമർശത്തിനെതിരേയും മുരളീധരൻ രംഗത്തെത്തി. പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന അപലപനീയം. പർദ ധരിക്കരുതെന്ന് സംഘികൾ പോലും പറയില്ല. ചുവപ്പിൽ കാവി കലരുന്നുവെന്നും മുരളീധരൻ പരിഹസിച്ചു.