ചിറയിന്‍കീഴ് : സിനിമാനടൻ പ്രേം നസീറിന്റെ വീടായ ലൈല കോട്ടേജ് വിൽപനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്.
പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയ്ക്കാണ് വീട് ലഭിച്ചത്.
റീത്ത പിന്നീട് തന്റെ മകള്‍ക്ക് നൽകി. കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് വീട് നിലനിര്‍ത്താന്‍ താത്പര്യമില്ലാത്തതിനാല്ലാണ് വില്‍പ്പനക്ക് വച്ചിരിക്കുന്നത്.
മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു പ്രേം നസീറിന്റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം.