അതിനെ അന്ന് ഭിക്ഷ എന്നല്ല പറയുക. കപ്പയ്ക്ക് പോവുക എന്നാണ് പറയുക. ഒരുവിധത്തിൽ പറഞ്ഞാൽ ഭിക്ഷ തന്നെയാണ്.
എനിക്ക് അത് പറയുന്നതിൽ നാണമൊന്നുമില്ല. ഒരു കൊട്ടയൊക്കെ ആയിട്ട് നമ്മൾ വീടുകളിൽ പോവും. അമ്മച്ചി എന്ന് വിളിച്ചു ചെല്ലുമ്പോൾ അവർ ആഹാരമൊക്കെ തരും.
വൈകുന്നേരം വരുമ്പോൾ കുറച്ച് അരി, കുറച്ച് കപ്പ, കുറച്ച് ചില്ലറ പൈസയൊക്കെ ആയിട്ട് വരും. അന്നത്തെ ദിവസം ഞങ്ങൾ അതുവച്ച് കഴിയും.
അതിലൊന്നും വിഷമിച്ചിട്ട് കാര്യമില്ല. ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഭിക്ഷയെ ഞാൻ ഒരു മോശം കാര്യമായി കണ്ടിട്ടില്ല.
എന്ത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. കക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക. പിടിച്ചു പറിക്കാതിരിക്കുക.
അല്ലാതെ ജീവിക്കാനായി എന്ത് തൊഴിലും ചെയ്യാം. പക്ഷെ ചെയ്യുന്ന തൊഴിൽ പറയാനുള്ള മനസുണ്ടാവണം. അതില്ലാത്തവർ മനുഷ്യന്മാരല്ല. -നസീർ സംക്രാന്തി