പോത്തൻവാവയുടെ ഷൂട്ട് കൊച്ചിയിൽ നടക്കുന്നു. ഒരു പ്രോഗ്രാമിനായി ഞങ്ങൾ ഷൂട്ടു നടക്കുന്ന ഹോട്ടലില്‍ എത്തി. ഒപ്പമുള്ള കോട്ടയം സോമരാജിനും ഷാജോണിനും മമ്മൂക്കയെ നന്നായറിയാം.
അവർ അദ്ദേഹത്തെ കാണാൻ പോയപ്പോ ഞാനും ചെന്നു. ഞെട്ടിച്ചു കൊണ്ട് മമ്മൂക്ക എന്നെയും തിരിച്ചറിഞ്ഞു. നിന്റെ പേര് നസീറെന്നല്ലേ, എന്തിനാണ് സ്കിറ്റിൽ പെൺവേഷം മാത്രം കെട്ടുന്നത്.
അതു മാത്രം ചെയ്തിട്ട് എന്താ കാര്യം. ആരാ നിന്നെ കൊണ്ട് ഇതു ചെയ്യിക്കുന്നത്? കുറേ ചോദ്യങ്ങൾ. ഞാൻ അടുത്തു നിൽക്കുന്ന ഷാജോണിനെ നോക്കി.
ട്രൂപ്പിൽ നിന്ന് ഒരു നടി പോവുന്ന സങ്കടം അവന്റെ മുഖത്ത് അപ്പോഴേ തെളിഞ്ഞു. മമ്മൂക്കയ്ക്ക് കാര്യം മനസിലായി. ഷാജോണൊക്കെ പലതും പറയും. അതു കേട്ട് ഈ വേഷം മാത്രം കളിച്ചിരുന്നാൽ അവിടെ നിന്നു പോകും. സ്ത്രീ വേഷം അന്നു നിർത്തി.-നസീർ സംക്രാന്തി