ദുല്‍ഖര്‍, നിവിന്‍ പോളി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും അപരന്മാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ മലയാളത്തിലെ പ്രമുഖ താരം നസ്രിയ നസീമിനും അപരയെ കണ്ടെത്തിയിരിക്കുന്നു. ഡബ്‌സമാഷിലൂടെ പോപ്പുലറായ വര്‍ഷ ബൊല്ലമ്മ എന്ന പെണ്‍കുട്ടിയ്ക്കാണ് നസ്രിയയുമായി രൂപസാദൃശ്യം കണ്ടെത്തിയിരിക്കുന്നത്. രാജാറാണി എന്ന ചിത്രത്തിലെ നസ്‌റിയയുടെ ഡബ്‌സ്മാഷ് ചെയ്ത വര്‍ഷ അതിന്റെ വീഡിയോ യൂട്യൂബില്‍ ഷെയര്‍ ചെയ്തു. അതോടെ അപരയായ പെണ്‍കുട്ടി പ്രശസ്തയുമായി. സിനിമയിലും അവസരം ലഭിച്ചു. ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ നിരവധി അവസരങ്ങളും വര്‍ഷയെ തേടിയെത്തിയിട്ടുണ്ട്.