മലയാളത്തിന്റെ സുന്ദരി നസ്റിയ നസീം അജിത്തിന്റെ നായികയാകില്ല. വിവാഹത്തിനുശേഷം കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ പൃഥ്വിരാജിനോടൊപ്പം സിനിമയിൽ ഗംഭീര തിരിച്ചുവരാണ് താരം നടത്തിയിരിക്കുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലും നസ്റിയ നായികയായി എത്തുന്നുണ്ട്.
അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നസ്റിയ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്നാണ് നസ്റിയയോട് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.