ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായ താരമാണ് നസ്രിയ. വിവാഹ ശേഷം സിനിമയില്‍ നിന്നു മാറിനിന്നിട്ടും ആരാധകരുടെ മനസില്‍ ഇപ്പോഴും നസ്രിയയുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ലക്ഷക്കണക്കിനു പേരാണ് താരത്തെ പിന്തുടരുന്നത്.
എപ്പോഴൊക്കെ നസ്രിയ തന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നുവോ പിന്നെ ലൈക്കിന്റേയും ഷെയറിന്റെയും ബഹളമാണ്. സമൂഹമാധ്യമത്തില്‍ നസ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോ ഇപ്പോള്‍ തരംഗമാവുകയാണ്. മലേഷ്യന്‍ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ് താരം ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.