ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ വളരെ ചുരുങ്ങിയകാലം കൊണ്ടാണു മലയാളസിനിമ പ്രേമികളുടെ മനസ് കീഴടക്കിയത്. രണ്ട് വർഷം കൊണ്ടു വെറും ഒന്പതു സിനിമകളിൽ നസ്രിയ അഭിനയിച്ചു. രാജാറാണി എന്ന ചിത്രമാണു നസ്രിയയ്ക്കു തമിഴിൽ ്രബേക്ക് നൽകിയത്. സംവിധായകൻ ശങ്കറിന്റെ ശിഷ്യനായ ആറ്റ്ലി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജറാണി. നസ്രിയ നസിം, ആര്യ, നയൻതാര, ജയ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. വ്യത്യസ്തമായ ഒരു പ്രണയകഥ പറഞ്ഞ ചിത്രമായിരുന്നു ഇത്.
എന്നാൽ ഈ ചിത്രം ചെയ്യരുത് എന്നു പലരും നസ്രിയയോടു പറഞ്ഞിരുന്നതായി താരത്തിന്റെ വെളിപ്പെടുത്തൽ. രണ്ടു നായികമാരുള്ള ചിത്രത്തിൽ അഭിനയിച്ചാൽ പ്രാധാന്യം ലഭിക്കില്ല, തുടക്കത്തിലെ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും പലരും പറഞ്ഞു. എന്നാൽ എല്ലാവരുടേയും അഭിപ്രായം കേട്ടുകഴിഞ്ഞായിരുന്നു ഞാൻ കഥ കേട്ടത്. കീർത്തന എന്ന കഥാപത്രത്തെ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു.
ഒരിക്കലും നായകനും നായികയും മാത്രമല്ല സിനിമയുടെ വിജയം. കഥയിൽ വളരെ പ്രധാനപ്പെട്ട കഥാപത്രമാണ് കീർത്തന.രാജാറാണി എന്ന ചിത്രം കണ്ടു കഴിഞ്ഞാലും പ്രേക്ഷകർ കീർത്തന എന്ന കഥാപാത്രത്തെ മറക്കില്ല. അതാണ് ആ കഥാപാത്രത്തിന്റെ വിജയം. മറ്റുള്ളവർ പറയുന്നതു കേട്ട് ആ സിനിമ വേണ്ടെന്നു വച്ചിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ എന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നസ്രിയ വ്യക്തമാക്കി.