വിവാഹത്തിനു ശേഷം വളരെ അപൂര്‍വം ചിത്രങ്ങളില്‍ മാത്രമേ നസ്രിയ നസിം അഭിനയിച്ചിട്ടുള്ളൂ. കൂടെ, ട്രാന്‍സ്, മണിയറയിലെ അശോകന് എന്നിങ്ങനെ പോകുന്നു അത്.
ഇപ്പോഴിതാ, ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം.
”ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷല്‍ ആണല്ലോ, എന്റെ സുന്ദരനികിയും സ്പെഷല്‍ ആണ്,” നസ്രിയ കുറിക്കുന്നു.
വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയാണ് നായകന്. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, തന്വി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.