പുത്തൻ ഹെയർസൈറ്റലുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാമിൽ മുടി മുറിച്ച ചിത്രങ്ങൾക്കൊപ്പം താരം പങ്കുവച്ച അടിക്കുറിപ്പും വൈറലാണ്.
മുടി മുറിച്ചതിന് ഉമ്മ തന്നെ കൊല്ലുമെന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. ‘ഉമ്മ എന്നെ ചിലപ്പോൾ കൊല്ലും അല്ലെങ്കിൽ നിന്നെ ആയിരിക്കും’ എന്നു പറഞ്ഞ് ഹെയർസ്റ്റൈൽ ചെയ്ത ആളെയും നസ്രിയ മെൻഷൻ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്.
മുറിച്ചുമാറ്റിയ മുടി കൈയിൽ പിടിച്ചുള്ള ചിത്രങ്ങൾക്കൊപ്പം പുത്തൻ ഹെയർസ്റ്റൈലും കാണിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക