എ​ല്ലാം ഞാ​ന്‍ ഒ​ഴി​വാ​ക്കു​ന്നു ! ഞെ​ട്ടി​ക്കു​ന്ന തീ​രു​മാ​ന​വു​മാ​യി ന​സ്രി​യ; സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ച്ച് ആ​രാ​ധ​ക​ര്‍…

ബാ​ല​താ​ര​മാ​യി എ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് ന​സ്രി​യ ന​സിം. ബ്ലെ​സ്സി സം​വി​ധാ​നം ചെ​യ്ത പ​ളു​ങ്ക് എ​ന്ന സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ചാ​ണ് ന​സ്രി​യ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ​ത്.

അ​തി​നും മു​മ്പ് ന​സ്രി​യ കൈ​ര​ളി ടി​വി​യി​ലെ പു​ണ്യ​മാ​സ​ത്തി​ലൂ​ടെ എ​ന്ന പ്രോ​ഗ്രാ​മി​ല്‍ കു​ട്ടി അ​വ​താ​ര​ക​യാ​യി എ​ത്തി​യി​രു​ന്നു.

അ​ത് ക​ഴി​ഞ്ഞ് കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള നി​ര​വ​ധി ഷോ​ക​ളി​ല്‍ അ​വ​താ​ര​ക​യാ​യി പ്രേ​ക്ഷ​ക മ​ന​സ്സി​ല്‍ ഇ​ടം നേ​ടി​യി​ട്ടാ​ണ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്. സ്റ്റാ​ര്‍ സിം​ഗ​ര്‍ ജൂ​നി​യ​റി​ന്റെ​യും അ​വ​താ​ര​ക ന​സ്രി​യ ആ​യി​രു​ന്നു.

പി​ന്നീ​ട് ഒ​രു നാ​ള്‍ വ​രും, പ്ര​മാ​ണി, മാ​ഡ് ഡാ​ഡ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. നി​വി​ന്‍ പൊ​ളി​ക്ക് ഒ​പ്പം യു​വ എ​ന്ന ആ​ല്‍​ബ​ത്തി​ല്‍ ഒ​രു​മി​ച്ച് ശേ​ഷ​മാ​ണ് ന​സ്രി​യ​ക്ക് നാ​യി​ക ആ​വാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

നി​വി​ന്‍ പോ​ളി​യു​ടെ ത​ന്നെ നാ​യി​ക​യാ​യി നേ​ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങു​ക​യും ചെ​യ്തു ന​സ്രി​യ. ത​മി​ഴി​ല്‍ രാ​ജാ​റാ​ണി​യി​ല്‍ അ​ഭി​ന​യി​ച്ച​തോ​ടെ ത​മി​ഴ് നാ​ട്ടി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ ന​സ്രി​യ​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​ലാ​ല മൊ​ബൈ​ല്‍​സ്, ഓം ​ശാ​ന്തി ഓ​ശാ​ന, സം​സാ​രം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം, ബാം​ഗ്ലൂ​ര്‍ ഡേ​യ്‌​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ അ​തി​ന് ശേ​ഷം ന​സ്രി​യ നാ​യി​ക​യാ​യി.

പി​ന്നീ​ട് ആ​യി​രു​ന്നു മ​ല​യാ​ള​ത്തി​ന്റെ യു​വ​താ​രം ഫ​ഹ​ദ് ഫാ​സി​ലും ആ​യു​ള്ള ന​സ്രി​യ​യു​ടെ പ്ര​ണ​യ വി​വാ​ഹം.

വി​വാ​ഹ ശേ​ഷം സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം പൃ​ഥ്വി​രാ​ജി​നെ നാ​യി​ക​നാ​ക്കി അ​ഞ്ജ​ലി മേ​നോ​ന്‍ ഒ​രു​ക്കി​യ കൂ​ടെ​യി​ലൂ​ടെ ന​സ്രി​യ പി​ന്നീ​ട് തി​രി​ച്ചു​വ​ര​വും ന​ട​ത്തി​യി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു ന​സ്രി​യ​യു​ടെ പു​തി​യ ഒ​രു തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​രി​ക്കു​ന്ന​ത്.

താ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് കു​റ​ച്ചു കാ​ല​ത്തേ​യ്ക്ക് വി​ട്ടു നി​ല്‍​ക്കു​മെ​ന്ന് അ​റി​യി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​യാ​ണ് ന​സ്രി​യ ഇ​പ്പോ​ള്‍.

ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. എ​ല്ലാ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ളാ​റ്റ്ഫോ​മു​ക​ളി​ല്‍ നി​ന്നും ബ്രേ​ക്ക് എ​ടു​ക്കു​മെ​ന്നാ​ണ് താ​രം അ​റി​യി​ച്ച​ത്.

എ​ല്ലാ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ളാ​റ്റ്ഫോ​മു​ക​ളി​ല്‍ നി​ന്നും ഒ​രു ഇ​ട​വേ​ള എ​ടു​ക്കു​ക​യാ​ണ്. ഇ​താ​ണ് അ​തി​നു​ള്ള സ​മ​യം, നി​ങ്ങ​ളു​ടെ മെ​സേ​ജു​ക​ളും സ്നേ​ഹ​വും മി​സ് ചെ​യ്യും.

എ​ന്നാ​ല്‍ ഉ​ട​നെ തി​രി​ച്ചു​വ​രും എ​ന്നും താ​രം ത​ന്റെ സ​ജീ​വ​മാ​യ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ കു​റി​ച്ചു. താ​ര​ത്തി​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് നി​ര​വ​ധി ഫോ​ളോ​വേ​ഴ്സാ​ണ് ഉ​ള്ള​ത്.

ചു​രു​ക്കം ചി​ല ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്രം ഇ​പ്പോ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള ന​സ്രി​യ​യു​ടെ സി​നി​മ​യി​ലെ​യും സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലേ​യും ആ​യു​ള്ള നി​മി​ഷ​ങ്ങ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ത​ന്നെ രോ​മാ​ഞ്ചം എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ജി​ത്തു മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ ന​സ്രി​യ വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ലേ​യ്ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന വാ​ര്‍​ത്ത സ​ജീ​വ​മാ​യി​രു​ന്നു.

ആ​വേ​ശം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഹാ​സ്യ​ത്തി​ന് പ്ര​ധാ​ന്യം ന​ല്‍​കു​ന്ന ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യ ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം ത​ന്നെ പ്ര​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്രം ന​സ്രി​യ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു പ​ല​രും പ​ങ്കു​വെ​ച്ച വി​വ​രം.

ഇ​പ്പോ​ള്‍ ന​സ്രി​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ പ​ല പ്രാ​വ​ശ്യം ഉ​യ​ര്‍​ന്നു കേ​ട്ട ‘ഗ​ര്‍​ഭി​ണി’ ച​ര്‍​ച്ച​ക​ള്‍ വീ​ണ്ടും ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്.

പ​ല ന​ടി​മാ​രും ഗ​ര്‍​ഭി​ണി​യാ​കു​ന്ന കാ​ല​യ​ള​വി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ക്കാ​റു​ണ്ട്. ഇ​താ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് ഇ​ങ്ങ​നെ​യൊ​രു സം​ശ​യ​ത്തി​ന് ഇ​ട ന​ല്‍​കു​ന്ന​ത്.

Related posts

Leave a Comment