പുതിയ ലുക്കിലെത്തിയ നസ്രിയ നസീമിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പേസ്റ്റൽ പിങ്ക് നിറത്തിലും കറുപ്പിലുമുള്ള രണ്ടു വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഇതാദ്യമായാണ് ഇത്തരമൊരു ലുക്കിൽ താരം ഒരു ഫോട്ടോഷൂട്ട് നടത്തുന്നത്. വേറിട്ട ലുക്കിൽ താരത്തെ കണ്ടതിന്റെ ആഹ്ലാദം ആരാധകരും മറച്ചു വച്ചില്ല. പലരും അവരുടെ കൗതുകവും സന്തോഷവും കമന്റുകളായി രേഖപ്പെടുത്തി. പുതിയ ലുക്കിനെ വിമർശിച്ചവരും അക്കൂട്ടത്തിലുണ്ട്.