മലയാളികളുടെ സ്വന്തം നസ്രിയ നിർമാതാവാകുന്നു. അമൽനീരദും ഫഹദ് ഫാസിലും ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനാണ് നസ്രിയ നിർമാണ പങ്കാളിയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻതന്നെ വാഗമണ്ണിൽ ആരംഭിക്കും.
ഐശ്വര്യ രാജേഷാണ് നായിക. അൻവർ റഷീദ് എന്റർടെയിൻസിനൊപ്പമാണ് നസ്രിയ നിർമാണ പങ്കാളിയാകുന്നത്. നിലവിൽ അൻവർ റഷീദ് ചിത്രമായ ട്രാൻസിൽ ഫഹദ് അഭിനയിച്ചുവരികയാണ്. ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് അമൽ നീരദാണ്.ട്രാൻസിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ അമൽനീരദും ഫഹദും പുതിയ ചിത്രത്തിലേക്ക് നീങ്ങും.
അമൽ നീരദ് ചിത്രം പൂർത്തിയാക്കിയ ശേഷമാകും ഫഹദ് ട്രാൻസിന്റെ അവസാന ഷെഡ്യൂളിലേക്ക് കടക്കുക. ഇതിനിടെ തന്റെ അരങ്ങേറ്റ ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എന്ന ചിത്രവും അമൽ നീരദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയുടെ ഡേറ്റും മറ്റു ചില കാര്യങ്ങളും ഒത്തുവന്നാൽ മാത്രമേ ബിലാൽ തുടങ്ങാനാകൂവെന്നാണ് സൂചന.