സിനിമയെ മിസ് ചെയ്യുന്ന സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. ചെറിയ പ്രായത്തില് കാമറയ്ക്ക് മുന്നിലെത്തിയതാണ്. വിവാഹത്തിനുശേഷം മാറിനിന്ന സമയത്തും സിനിമ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. പ്രൊഡക്ഷന്റെ ഭാഗമായും പിന്നെ ഫഹദിന്റെ സിനിമകളുമായും എന്നും കൂടെ ഉണ്ടായിരുന്നു എന്ന് നസ്രിയ.
ഇടയ്ക്ക് ട്രാന്സിലൂടെ അഭിനയത്തിലും വന്നുപോയി. എപ്പോഴും നസ്രിയയെ കാണുന്ന പോലത്തെ കഥാപാത്രങ്ങള് ചെയ്യാതെ നല്ല കഥകളുടെ ഭാഗമാവണമെന്ന ആഗ്രഹമാണ് എന്റെ ഇടവേളയ്ക്ക് കാരണം. അല്ലാതെ സിനിമ ചെയ്യാത്ത ഒരു ജീവിതം ഉണ്ടാവും എന്ന് ഞാന് പറഞ്ഞിട്ടില്ല. ഇപ്പോഴുള്ള ഈ സ്റ്റേജില് ഞാന് ഹാപ്പിയാണ്.
ഞാന് വിശ്വസിക്കുന്ന കഥകള് ചെയ്ത് എനിക്കും എനിക്ക് വേണ്ടപ്പെട്ടവര്ക്ക് വേണ്ടി സമയം കണ്ടെത്തി അങ്ങനെ ഒരു ജീവിതം ഇപ്പുറത്ത് നന്നായി പോകുന്നുണ്ട്. അതുകൊണ്ട് നൂറ് ശതമാനം തന്നെ ഞാന് ഹാപ്പിയാണെന്ന് നസ്രിയ.