വേറിട്ട കാര്യങ്ങള്‍ വൈറലാവുക സ്വാഭാവികമാണല്ലൊ. അത്തരത്തിലൊരു കാര്യമാണ് ഐപിഎസ് ഓഫീസര്‍ രൂപിന് ശര്‍മ തന്റെ ട്വിറ്ററില്‍ പങ്കുവച്ചത്.
രഞ്ജിത് കുമാര്‍ എന്നയാള്‍ കൊടുത്ത പത്ര പരസ്യമാണ് അദ്ദേഹം പങ്കുവച്ചത്. തന്റെ നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ഒരു പരസ്യമാണ് രഞ്ജിത് നല്‍കിയത്.
ഏറ്റവും രസകരമായ കാര്യം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടമായെന്ന അദ്ദേഹത്തിന്റെ പരസ്യത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ രജിസ്ട്രേഷനും സീരിയല്‍ നമ്പറും അതില്‍ സൂചിപ്പിച്ചിരുന്നു എന്നതാണ്.
ഏതായാലും ഈ പരസ്യം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. നിരവധി രസകരമായ അഭിപ്രായങ്ങളും ഈ പരസ്യത്തിന് ലഭിക്കുന്നുണ്ട്.
“സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണൊ നരകത്തിലാണൊ നല്‍കേണ്ടത്?” എന്നാണൊരു കമന്റ്. ഇത് “ആഡ്-ഭൂത്’ ആണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.