ദുർഗ് (ചത്തീസ്ഗഡ്): ഇരുണ്ടനിറത്തെക്കുറിച്ച് നിരന്തരം പരിഹസിച്ചിരുന്ന ഭര്‍ത്താവിനെ യുവതി കോടാലികൊണ്ട് വെട്ടിക്കൊന്ന് ജനനേന്ദ്രിയം മുറിച്ചുമാറ്റി.
ഭര്‍ത്താവ് അനന്ത് സൊന്‍വാനിയെ (40) കൊലപ്പെടുത്തിയതിനു സംഗീത സൊന്‍വാനി അറസ്റ്റിലായി. ചത്തീസ്ഗഡിലെ അമലേശ്വര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മുപ്പതുകാരിയായ യുവതിക്ക് കറുത്ത നിറമായതിനാല്‍ വിരൂപയെന്നു ഭര്‍ത്താവ് നിരന്തരം വിളിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
നിറവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും വഴക്കുണ്ടായതിനെ തുടര്‍ന്ന് സംഗീത കോടാലികൊണ്ട് അനന്തിനെ വെട്ടുകയുമായിരുന്നു.
അനന്ത് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം സംഗീത അറുത്തുമാറ്റി. തന്റെ ഭര്‍ത്താവിനെ ആരോ കൊന്നുവെന്ന് പിറ്റേന്ന് രാവിലെ യുവതി നാട്ടുകാരോടു പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അനന്തിന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമാണ് സംഗീതയെ വിവാഹം കഴിച്ചത്.