സാ​ക്ഷി​മൊ​ഴി​ക​ളി​ലു​ള്ള “മാ​ഡം’ കാ​വ്യ​യാ​ണോ? ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; കാ​വ്യാ മാ​ധ​വ​നെ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ടി കാ​വ്യാ മാ​ധ​വ​നെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യും.

സാ​ക്ഷി​മൊ​ഴി​ക​ളി​ലു​ള്ള “മാ​ഡം’ കാ​വ്യ​യാ​ണോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചോ​ദ്യം​ചെ​യ്യ​ൽ.

ഇ​തി​നാ​യി കാ​വ്യ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കും. കേ​സി​ല്‍ ദി​ലീ​പി​നെ തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ല്‍​ക്കെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ന​ട​പ​ടി.

കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി മാ​ഡ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു.

ന​ടി​യു​ടെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യം പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​തി​ന് മു​ന്‍​പ് മാ​ഡ​ത്തി​ന് കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍.

എ​ന്നാ​ല്‍ മാ​ഡ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​തി​ല്‍ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല.

സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് വീ​ണ്ടും മാ​ഡ​ത്തി​ലേ​ക്കും വി​ഐ​പി​യി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

Related posts

Leave a Comment