ട്രോളന്മാര്ക്ക് നന്ദി പറഞ്ഞു കൊണ്ട് വീണ്ടും റംബൂട്ടാന് വീഡിയോയുമായി നടി അഹാന കൃഷ്ണ. റംബൂട്ടാന് 2.0 എന്നാണ് യൂട്യൂബ് ചാനലിലെ പുതിയ വീഡിയോക്ക് അഹാന പേരിട്ടിരിക്കുന്നത്.
റംബൂട്ടാന്റെ പേരും പറഞ്ഞ് കുറച്ച് പേര് തന്നെയും കുടുംബത്തെയും പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം റംബൂട്ടാന് വളരെയധികം ഫേമസ് ആയെന്നും വീഡിയോയില്‍ അഹാന പറയുന്നു.
കഴിഞ്ഞ വര്‍ഷം ചെയ്യാത്ത തെറ്റിന് പോണവരുടെയും വരണവരുടെയും തെറി കേട്ട പാവപ്പെട്ട വ്യക്തിയാണ് ഈ കിടക്കുന്നത്.
സത്യം പറഞ്ഞാല്‍ എല്ലാവരും പാവത്തിന്റെ മേല്‍ കേറി നിരങ്ങി. ഇപ്പോള്‍ ആളങ്ങ് ഫെയ്മസ് ആയി. ആര്‍ക്കുമറിയാത്ത റംബൂട്ടനല്ല, ഇപ്പോള്‍ ഫെയ്മസ് ആയ പോപ്പുലാരിറ്റിയുള്ള റംബൂട്ടാനാണ്.
മാത്രമല്ല ഇന്ന് ലോകത്തുള്ള കുറച്ച് മലയാളികള്‍ക്ക് എങ്കിലും റംബൂട്ടാന് എന്ന് കേള്‍ക്കുമ്പോള്‍ എന്നെയും എന്റെ കുടുംബത്തെയും ഓര്‍മ്മ വരും.
ഇതിന് വഴിയൊരുക്കി തന്ന എല്ലാ ട്രോളന്മാരെയും ഞാന്‍ ഈ ധന്യ മുഹൂര്‍ത്തത്തില്‍ സ്മരിക്കുന്നു.
ഇതുവരെ താന്‍ ചെയ്ത വീഡിയോകളിലെ കണ്ടന്റുകള്‍ കൊണ്ട് ആര്‍ക്കെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നും ഏറ്റവും നല്ല കമന്റ് ഇടുന്ന ആള്‍ക്ക് സമ്മാനമായി റംബൂട്ടാന് കൊടുത്തു വിടുമെന്നും വീഡിയോയിൽ അഹാന പറയുന്നു.
“ഈ വർഷത്തെ സമയമെത്തി.., ട്രോളന്മാരെ, മീം ഉണ്ടാക്കുന്നവരെ, വരൂ.. നിങ്ങൾക്ക് ഇതിനു കഴിയും.. ഫുൾ പവർ” എന്ന് ഇൻസ്റ്റഗ്രാമിൽ റംബൂട്ടാൻ മരത്തിന്റെ അടുത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അഹാന കുറിച്ചിട്ടുണ്ട്.