കാസര്‍ഗോഡ്: കാസർഗോഡ് നഗരപരിധിയിലുള്ള സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് മൂന്നു യുവാക്കള്‍ക്കെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ബാദുഷ, സുജാഹ്, ഷാനു എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവര്‍ 19 മുതല്‍ 21 വയസ് വരെ പ്രായമുള്ളവരാണ്.
സ്കൂളില്‍വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാര്‍ഥിനി ക്ലാസ് അധ്യാപികയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പ്രശ്നം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസില്‍ പരാതി നൽകിയത്.