മുക്കം : കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ടീഷർട്ടിൽ പ്രിന്റ് ചെയ്തത് കൗതുകമാകുന്നു.
മുക്കം നഗരത്തിലെ അനാഥശാല റോഡിൽ പ്രവർത്തിക്കുന്ന കേന്ദ്രം ഗ്രാഫിക്സ് ആൻഡ് സ്ക്രീൻ പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിലാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആലേഖനം ചെയ്ത ടീ ഷർട്ട് നൽകുന്നത്.
ആദ്യം കൗതുകത്തിനുവേണ്ടി സ്ഥാപന ഉടമയായ പാണക്കാടൻ ബഷീർ തന്റെ ടീഷർട്ടിൽ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് ചിത്രം വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചതോടെയാണ് ആവശ്യക്കാർ കൂടിയത്.
ഏത് രൂപത്തിലും വലുപ്പത്തിലുമുള്ള ടീഷർട്ടുകളിൽ സർട്ടിഫിക്കറ്റുകൾ പതിച്ചു നൽകുന്നുണ്ട്. ഷർട്ടിനും പ്രിന്റിംഗിനുമായി 200 രൂപയാണ് ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നത്.
വാക്സിൻ സർട്ടിഫിക്കറ്റ് എടിഎം കാർഡ് രൂപത്തിലാക്കിയും ഇവിടെ നൽകുന്നുണ്ട്. നിരവധിആളുകൾ ആവശ്യക്കാരായി എത്തുന്നതായി ഉടമ അവകാശപ്പെടുന്നുണ്ട് .