തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ ശുചീകരണവുമായി എൻസിസി കേഡറ്റുകൾ.
118 ദുരിതാശ്വാസ ക്യാന്പുകളിലായി 7753 എൻസിസി കേഡറ്റുകളും 21 സൈനിക ഓഫീസർമാരും155 അസോസിയേറ്റഡ് എൻസിസി ഓഫീസർമാരും 143 ജവാന്മാരും 56 സിവിലിയൻ ജീവനക്കാരും എൻസിസിയുടെ 41 ലോറിയും മറ്റ് ചെറിയ വാഹനങ്ങളും അതാത് ജില്ലാ ഭരണകൂടത്തിന്റെ നിർദേശാനുസരണം ശുചീകരണ പ്രവർത്തനങ്ങളുമായുണ്ട്.
കുടിവെള്ളം, ആഹാരസാധനങ്ങൾ, മരുന്ന്, ക്ലീനിംഗ് സാധനങ്ങൾ എന്നിവ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ എത്തിച്ചു കൊടുക്കുന്നുണ്ട്. കൊല്ലം എൻസിസി ഗ്രൂപ്പുകളുടെ എട്ടു മുതൽ 12 വരെ ലോറികൾ ദിവസവും പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാന്പുകളിലേയ്ക്ക് തിരുവനന്തപുരത്തെ വിവിധ കളക്ഷൻ സെന്ററിൽനിന്നും നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്.