തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്ക്ക് ഹിന്ദി തലക്കെട്ടുകള് നല്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായപ്പെട്ടതിനു മറുപടിയുമായി എൻസിഇആർടി. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് തലക്കെട്ടായി ഹിന്ദിയില് നല്കിയതെന്നും മൃദംഗ്, സന്തൂര് എന്നിങ്ങനെയുള്ള ഹിന്ദി തലക്കെട്ടുകള് സംഗീത പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്നുമാണ് എന്സിഇആര്ടിയുടെ വിശദീകരണം.
രാജ്യത്തിന്റെ സംഗീത പാരമ്പര്യം ഒന്നാണെന്നും പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില് തലക്കെട്ടുകളില് മാറ്റം വരുത്തിതതെന്നാണ് വിശദീകരണം. ഇംഗ്ലീഷ് പാഠപുസ്തകങ്ങള്ക്ക് മാത്രമല്ല മാത്തമാറ്റിക്സ് പാഠപുസ്തകങ്ങളിലും ഇത്തരത്തില് മാറ്റങ്ങള് വരുത്തിയിട്ടുണ്ടെന്നും എന്സിആര്ടി വ്യക്തമാക്കി.
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്ക്ക് ഹിന്ദി തലക്കെട്ടുകള് നല്കുന്നത് ഫെഡറല് തത്വങ്ങളുടെ ലംഘനമാണ്. ഇത് ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേല്പ്പിക്കലിന്റെ ഉദാഹരണമാണെന്നും വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടിരുന്നു.