കൊച്ചി: പകര്‍പ്പവകാശം ലംഘിച്ച് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ട്രെയിനിംഗ് (എന്‍സിആര്‍ടി) എന്ന സ്ഥാപനത്തിന്റെ പാഠപുസ്തകങ്ങള്‍ വ്യാജമായി അച്ചടിച്ചു വിതരണം ചെയ്ത രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു.
എറണാകുളം ടിഡി റോഡിലുള്ള സൂര്യ ബുക്സ്, കാക്കനാട് പടമുകള്‍ ഭാഗത്തുള്ള മൗലവി ബുക്ക് ആന്‍ഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
പത്താം ക്ലാസിലെ മാത്തമാറ്റിക്സ്, ഡെമോക്രാറ്റിക് പൊളിറ്റിക്സ് 2, സോഷ്യല്‍ സയന്‍സ് കണ്ടംപററി ഇന്ത്യ എന്നീ വിഷയങ്ങളുടെയും ഒമ്പതാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് ഇന്ത്യ ആന്‍ഡ് ദ് കണ്ടംപററി വേള്‍ഡ്, ഇക്കണോണിക്സ് സോഷ്യല്‍ സയന്‍സ് കണ്ടംപററി ഇന്ത്യ, സോഷ്യല്‍ സയന്‍സ് ഡെമോക്രാറ്റിക് പൊളിറ്റിക്സ് എന്നീ പാഠപുസ്തകങ്ങളുമാണ് അച്ചടിച്ചു വിതരണം ചെയ്തത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.