‘കോഴിക്കോട്: എന്‍സിപിയില്‍നിന്നും തെറ്റിപിരിഞ്ഞ മാണി സി. കാപ്പന്റെ പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്. മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്നും ഒരു കൂട്ടം നേതാക്കള്‍ രാജിവച്ചിരിക്കുന്നത്.
എന്‍സികെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
ഇതോടെ കോഴിക്കോട് പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമായി. എ.കെ.ശശീന്ദ്രനുമായി ഇടഞ്ഞ് കാപ്പനൊപ്പം പോയ നേതാക്കളില്‍ വലിയൊരു വിഭാഗവും പിളര്‍പ്പോടെ തിരികേ എത്തുമെന്നാണ് കരുതപ്പെടുന്നത്.
കോഴിക്കോട് എലത്തൂരിലും പാലയിലുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സികെ മത്സരിച്ചിരുന്നത്. പാലായില്‍ മാണി സി കാപ്പന് മിന്നും വിജയം സ്വന്തമാക്കിയപ്പോള്‍ എലത്തൂരില്‍ എ.കെ.ശശിന്ദ്രനോട് എന്‍സികെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരി തോറ്റു.
ഇവിടെയാണെങ്കില്‍ പാര്‍ട്ടിക്ക് യൂണിറ്റ് പോലുമില്ലാത്ത അവസ്ഥയാണ്. എന്‍സികെ എന്നാല്‍ കാപ്പന് മാത്രമായി ചുരുങ്ങിയ അവസ്ഥയില്‍ എലത്തൂര്‍ സീറ്റ് ഇനി എന്‍സികെയ്ക്ക് വിട്ടുകൊടുക്കരുതെന്ന നിലപാട് കോണ്‍ഗ്രസ് കടുപ്പിക്കും.
സുല്‍ഫിക്കര്‍ മയൂരിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും കോലാഹലങ്ങളും ഇതുവരെ കെട്ടടങ്ങിയിട്ടില്ല.