കൊല്ലം: യുവതിയെ ലൈംഗീക ഉദ്ദേശത്തോടെ കടന്ന് പിടിച്ച് ഉടുവസ്ത്രം കീറിയ ആൾ പോലീസ് പിടിയിലായി. പരവൂർ കൂനയിൽ കോട്ടയത്ത് വീട്ടിൽ സജീവ് (46) ആണ് പിടിയിലായത്.
കൂനയിൽ സ്വദേശിനിയായ യുവതിയുടെ മക്കളെ സജീവിന്റെ മാതാവ് വഴക്ക് പറഞ്ഞ് കല്ലെടുത്ത് എറിഞ്ഞതിനെ യുവതി ചോദ്യം ചെയ്തിരുന്നു.
ഇതിനെ തുടർന്ന് അന്ന് രാത്രി സജീവ് യുവതിയുടെ വീട്ടിലെത്തി അസഭ്യം വിളിച്ച് കൈയ്യിലിരുന്ന വടി ഉപയോഗിച്ച് യുവതിയെ അടിയ്ക്കുകയും ലൈംഗീക ഉദ്ദേശത്തോടു കൂടി യുവതിയുടെ ഉടുവസ്ത്രം വലിച്ച് കീറുകയും ചെയ്തു.
യുവതിയുടെ നിലവിളിയെ തുടർന്ന് പരിസരവാസികൾ വരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ഇയാളെ വീടിന് പരിസരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.
പാരിപ്പളളി ഇൻസ്പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻനളൻ, നിസാം, ഗോപകുമാർ, വിനോദ് എഎസ്ഐ രമേശൻ, എസ് സിപി ഒ രാജേശ്വരി സിപിഒ സായ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.