കോട്ടയം: നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കോട്ടയം നഗരത്തില്‍ കോണ്‍ഗ്രസ്–എന്‍സിപി സംഘര്‍ഷം. ഇരു പാര്‍ട്ടികളിലെ യും പ്രവര്‍ത്തകര്‍ ഓരേസമയം ഹെഡ്‌പോസ്റ്റ് ഓഫീസ് ഉപരോധിക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. 15 മിനിറ്റോളം ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. മതിയായ പോലീസ് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
തുടന്ന് കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം കൂടി നടത്തിയതോടെ നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു.