കോട്ടയം: എൻസിപിയിലെ ഒൗദ്യോഗിക വിഭാഗം പാലായിൽ പ്രകടനം നടത്തി.തങ്ങൾ വിജയിപ്പിച്ച എംഎൽഎ മുന്നണി വിട്ടു പാലാക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പ്രകടനം. ഒൗദ്യോഗിക വിഭാഗം നേതാക്കളായ എൻസിപി മുൻ ജില്ലാ പ്രസിഡന്റുമാരായ ടി.വി. ബേബി, കാണക്കാരി അരവിന്ദാക്ഷൻ, സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, മുൻ പാലാ ബ്ലോക്ക് പ്രസിഡന്റ് ബെന്നി മൈലാടൂർ, ജോസ് കുറ്റ്യാനിമറ്റം, പി.ഒ.രാജേന്ദ്രൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
മാണി സി. കാപ്പൻ മാത്രമേ എൻസിപി വിട്ടുപോയിട്ടുള്ളുവെന്നും നേതാക്കളും പ്രവർത്തകരും എൻസിപിയിലുണ്ടെന്നും നേതാക്കൾ പറഞ്ഞു.