എ​ൻ​സി​പി​യി​ൽ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ് മ​ന്ത്രി​മാ​റ്റ ച​ർ​ച്ച​ക​ൾ; മ​ന്ത്രി​മാ​റ്റ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് വി​യോ​ജി​പ്പെ​ന്ന് എ.​കെ. ശ​ശീ​ന്ദ്ര​ൻ; പിണറായി​യെ കാ​ണാ​ൻ തോ​മ​സ് കെ. ​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​റ്റം സം​ബ​ന്ധി​ച്ച എ​ൻ​സി​പി​യി​ലെ ച​ർ​ച്ച​ക​ൾ എ​ങ്ങു​മെ​ത്താ​തെ നീ​ളു​ന്നു. ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് ശ​ര​ദ് പ​വാ​റു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്ന തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ ഇ​ന്നു രാ​വി​ലെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. തോ​മ​സ് കെ. ​തോ​മ​സ് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് മ​ന്ത്രി​മാ​റ്റം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ലെ ശ​ര​ദ് പ​വാ​റി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ​ര​ദ് പ​വാ​റി​നെ ബോ​ധി​പ്പി​ച്ചു​വെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ക​ത്ത് ന​ല്‍​കി​യെ​ന്നു​മാ​ണ് തോ​മ​സ്കെ. തോ​മ​സ് അ​റി​യി​ച്ച​ത്. എ​ൻ​സി​പി​യി​ലെ മ​ന്ത്രി​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഇ​ന്നു രാ​വി​ലെ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ൻ​സി​പി ദേ​ശീ​യ നേ​താ​വ് ശ​ര​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം ചോ​ദി​ക്കു​ക​യും മ​റു​പ​ടി കൊ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നും തോ​മ​സ് പ​റ​ഞ്ഞു. അ​നാ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ളും പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളും വേ​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി​മാ​റ്റം പാ​ര്‍​ട്ടി തീ​രു​മാ​ന​മാ​ണെ​ന്നും നാ​ളെ വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ താ​ന്‍ കാ​ണു​മെ​ന്നു​മാ​യി​രു​ന്നു തോ​മ​സ് ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ശ​ര​ദ് പ​വാ​റി​നെ വീ​ണ്ടും കാ​ണാ​തെ ഇ​ന്നു പു​ല​ർ​ച്ചെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.അ​തേ​സ​മ​യം ഇ​ന്ന് രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ പാ​ർ​ട്ടി​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​വ​ണ​മെ​ന്ന് മാ​ത്ര​മാ​ണ് താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും തോ​മ​സി​ന് മ​ന്ത്രി​യാ​വു​ന്ന​തി​ന് ത​ന്‍റെ മ​ന്ത്രി​സ്ഥാ​നം ത​ട​സ​മ​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തോ​മ​സി​നെ കു​റ്റ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. അ​ദ്ദേ​ഹം എ​ന്‍​സി​പി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നെ കാ​ണു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും ഒ​രു ത​ര​ത്തി​ലും അ​ച്ച​ട​ക്ക ലം​ഘ​ന​മോ പാ​ര്‍​ട്ടി വി​രു​ദ്ധ​മോ അ​ല്ല. അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് പ​വാ​റി​നെ ക​ണ്ട് പ​ല കാ​ര്യ​ങ്ങ​ളും സം​സാ​രി​ക്കാ​നു​ണ്ടാ​വും.

പ്ര​ച​രി​പ്പി​ക്കു​ന്ന​തു​പോ​ലെ ഒ​രു കാ​ര്യ​വും എ​ൻ​സി​പി​യി​ൽ ന​ട​ക്കു​ന്നി​ല്ല. ര​ണ്ടു​മാ​സം മു​മ്പ് ശ​ര​ദ് പ​വാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം നീ​ണ്ടു​പോ​യ​ത്. ഇ​ന്ന​ല​ത്തെ കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​വ​ര​ങ്ങ​ൾ ത​നി​ക്ക​റി​യി​ല്ല. അ​സ്വ​ഭാ​വി​ക​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല.

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ളി​ത് ച​ർ​ച്ച​യാ​ക്കി​യ​ത് ന​ല്ല കാ​ര്യ​മ​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ന​സി​ലാ​ക്ക​ണം. താ​ൻ രാ​ജി വ​യ്ക്കു​ന്ന​തി​ൽ ഒ​രു ത​ട​സ​മി​ല്ല. പി.​സി.​ചാ​ക്കോ, തോ​മ​സ് കെ. ​തോ​മ​സ് എ​ന്നി​വ​ർ പ​വാ​റു​മാ​യി ന​ട​ത്തി​യ​ത് സ്വ​കാ​ര്യ സം​ഭാ​ഷ​ണം മാ​ത്ര​മാ​ണ് – എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
എ​ൻ​സി​പി​യി​ലെ മ​ന്ത്രി​മാ​റ്റ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് വി​യോ​ജി​പ്പു​ണ്ട്.

പാ​ര്‍​ട്ടി​ക്ക് മ​ന്ത്രി വേ​ണ്ടെ​ന്ന നി​ല​പാ​ട് ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും. പാ​ര്‍​ട്ടി​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ ഉ​ത്ക​ണ്ഠ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഞാ​ന്‍ രാ​ജി​വ​ച്ചാ​ല്‍ അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ എ​തി​ര്‍​ക്കു​ന്ന​ത് പോ​ലെ​യാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ എ​തി​ര്‍​ക്കു​ന്ന ഒ​രു രാ​ഷ്ട്രീ​യ നി​ല​പാ​ടി​ലേ​ക്ക് പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല- മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment