ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാഗ്ദാനങ്ങൾ പാലിക്കാൻ പാടുപെടുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റുകൾക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ;
എൻഡിഎയുടെ 100 ദിന പദ്ധതിയെ “വിലകുറഞ്ഞ പിആർ സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് ഖാർഗെ പ്രധാനമന്ത്രിയുടെ പരിഹാസങ്ങളോടു പ്രതികരിച്ചത്. എൻഡിഎ സർക്കാർ “നുണകൾ, വഞ്ചന, വ്യാജം, കൊള്ള, പരസ്യം” എന്നിവയിലൂടെ ഭരണം നിലനിർത്താൻ ശ്രമിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദിയുടെ സർക്കാർ ഏഴ് തവണ പരാജയപ്പെട്ടുവെന്നു കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. “
അച്ഛേ ദിൻ (നല്ല നാളുകൾ), പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ, വിക്ഷിത് ഭാരത് (വികസിത ഇന്ത്യ)…’ തുടങ്ങിയ വാഗ്ദാനങ്ങളുടെ കാര്യം എന്തായെന്നു ഖാർഗെ ചോദിച്ചു.