നെടുങ്കണ്ടം: വാവ സുരേഷ് എത്തി, മൂർഖൻ വലയിലായി. തൂക്കുപാലം ശൂലപ്പാറ മുല്ലക്കൽ മുരളിയുടെ വീടിന്റെ പരിസരത്ത് ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് പാന്പിനെ കണ്ടത്. വീട്ടുകാർ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടിന് സ്ഥലത്തെത്തിയ വാവ സുരേഷ് വീടിന്റെ സമീപത്തെ മണ്പൊത്തിൽനിന്നും പാന്പിനെ പിടികൂടി. തൂന്പയ്ക്ക് മണ്ണുതുരന്നപ്പോൾ ചെറുതായി പരിക്കേറ്റ പന്പിന് മരുന്ന് വച്ചുകെട്ടി കുപ്പിക്കുള്ളിലാക്കി വനമേഖലയിൽ തുറന്നുവിട്ടു. മൂർഖൻ ഇനത്തിൽപെട്ട അഞ്ചുവയസുള്ള പാന്പ് മുട്ടയിടാൻ തയാറെടുക്കുകയാണെന്നും വാവ സുരേഷ് പറഞ്ഞു.