വ്യായാമത്തിലൂടെ നട്ടെല്ല് കൂടുതൽ പ്രവർത്തനക്ഷമമാകും. നടത്തം, നീന്തൽ, സൈക്കിളിംഗ് എന്നിവ സുരക്ഷിതവും ഫലപ്രദവുമായ വ്യായാമങ്ങളാണ്. കൈവിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക
. മണിബന്ധം ഇരുവശങ്ങളിലേക്കും കറക്കുക. കൈമുട്ടുകൾ മടക്കുകയും നിവർത്തുകയും ചെയ്യുക. ചുമലിലെ സന്ധികൾ ചലിക്കുന്ന രീതിയിൽ കൈകൾ മുന്നോട്ടും പിന്നോട്ടും കറക്കുക. കഴുത്തിലെ പേശികൾക്ക് അയവ് ലഭിക്കാൻ തല ഇരുവശങ്ങളിലേക്കും പിന്നോട്ടും ചലിപ്പിക്കാം.
ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്
തക്കാളി, കാരറ്റ്, കാബേജ്, മുള്ളങ്കി, ഇലക്കറികൾ, കോളിഫ്ളവർ എന്നിവ ഫലപ്രദമാണ്. പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്.
കൊഴുപ്പ്, മസാല, വറുത്ത പദാർഥങ്ങൾ, മൈദ, എണ്ണപ്പലഹാരങ്ങൾ, പച്ചമോര്, തൈര്, ചോക്ലേറ്റ്, കോള പാനീയങ്ങൾ, പുകയില, മദ്യം എന്നിവ ഒഴിവാക്കുകയാണു നല്ലത്.
കഴുത്തുവേദനയ്ക്ക് പരിഹാരം
* കഴുത്തുവേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വെളുത്തുള്ളി ഫലപ്രദമാണെന്ന് ബോധ്യമായിട്ടുണ്ട്. മൂന്നോ നാലോ വെളുത്തുള്ളി അല്ലി തൊലികളഞ്ഞ് കഴുകി വേവിച്ച് ഏതെങ്കിലും ഒരുനേരത്തെ ആഹാരത്തോടൊപ്പം ചവച്ച് കഴിക്കാവുന്നതാണ്.
* പത്ത് അല്ലി വെളുത്തുള്ളി ചതച്ച് 60 മില്ലി ലിറ്റർ വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇട്ട് തിളപ്പിക്കുക. വെളുത്തുള്ളി നല്ല തവിട്ടുനിറം ആകുന്പോൾ ഇറക്കിവയ്ക്കുക. തണുത്ത ശേഷം കുപ്പിയിലാക്കി അടച്ചുവയ് ക്കുക.
ഈ എണ്ണ ചെറുതായി ചൂടാക്കി കഴുത്തിലും ചുമലിലെ പേശികളിലും പുരട്ടി ഒട്ടും അമർത്താതെ അഞ്ചു മിനിട്ട് മൃദുവായി തടവുക. പത്തു മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ കുളിക്കുക. ആശ്വാസം ലഭിക്കുന്നതായി കാണുകയാണെങ്കിൽ തുടരാവുന്നതാണ്.
അസ്ഥിസന്ധികളിൽ ഉണ്ടാകുന്ന രോഗങ്ങൾ, ആ രോഗങ്ങളുടെ കാരണങ്ങൾ, രോഗനിർണയം, ചികിത്സ എന്നീ വിഷയങ്ങളിൽ ഒരുപാടു പുതിയ അറിവുകളാണ് പഠനങ്ങളിൽനിന്നു ലഭിക്കുന്നത്.
ഈ അറിവുകളെ ആധാരമാക്കി ലളിതമായ ആയുർവേദ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ ചെയ്യുകയാണെങ്കിൽ ബഹുഭൂരിപക്ഷം പേരിലും ചുരുങ്ങിയ കാലയളവിനുള്ളിൽ രോഗശമനം ലഭിക്കുന്നതാണ്.
അങ്ങനെ ഒരു ചികിത്സ ആരംഭിക്കുന്നതിനു മുന്പ് ഒരു ഡോക്ടറെ കാണുകയും ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ നടത്തുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393