തിരുവനന്തപുരം: നെടുമങ്ങാട് ആണ്‍സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയാണ് യുവതി മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ആര്യനാട് സ്വദേശിയായ അരുണാണ് യുവതിയെ ആക്രമിച്ചത്.
യുവതിയുടെ പിതാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നു പ്രതിയെ പിടികൂടി വലിയമല പോലീസിനെ ഏൽപ്പിച്ചു.
ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ കീഴടക്കുകയായിരുന്നു.