നെടുമങ്ങാട്: ചുള്ളിമാനൂർ ജുമാ മസ്ജിദിലെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് അണ്ടൂർ ക്കോണം സ്വദേശി ഷഫീക്കിനെ ആക്രമിച്ച് കൈകാലുകൾ തല്ലിയൊടിച്ചകേസിൽ നാലു പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ മൊട്ടക്കാവ് ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് തൻസീർ (24), കുറുപുഴ ഇളവട്ടം എംകെപി ഹൗസിൽ ഷിമ്മിഷ് ഖാൻ( 25) , ആനാട് മൊട്ടക്കാവ് സുബിൻഷാ മൻസിലിൽ സുബിൻഷ( 25) ആനാട് ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ ആയിഷ മൻസിലിൽ നഹാസ് ( 25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിൽ ജുമാ നമസ്കാരത്തിന് ശേഷം നടന്ന കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്. ചുള്ളിമാനൂർ ജുമാ മസ്ജിദിൽ അംഗമായ ഷെഫീഖ് പള്ളികമ്മിറ്റി തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഷെഫീക്കിനെ പിന്തുടർന്ന പ്രതികൾ പ്ലാവറ ജംഗ്ഷനിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
നെടുമങ്ങാട് പോലീസ് ഇൻസ്പക്ടർ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുനിൽ ഗോപി, ശ്രീകുമാർ, വേണു, എഎസ്ഐ ഫ്രാങ്ക്ളിൻ, എസ്സിപി ഒ ബിജു, സിപിഒ മാരായ സജു, രതീഷ് എന്നിവർ ചേർന്നാണ് പ്രതികെള അറസ്റ്റ് െചയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികെള റിമാൻഡ് െചയ്തു.