നെടുമങ്ങാട്: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോട് അനുബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നിലും കച്ചേരി ജംഗ്ഷനിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നുപ്രതികള്‍ കൂടി അറസ്റ്റില്‍. നെടുമങ്ങാട് മേലാംകോട് പുളിമൂട് വിളാകത്തു വീട്ടില്‍ ശ്രീനാഥ് (20), കരിപ്പൂര്‍ ഖാദി ബോർഡ് ജംഗ്ഷനില്‍ ശ്രീനാ ഭവനില്‍ ശ്രീറാം (20), ഉളിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം സീതാലയത്തില്‍ അഭിലാഷ് (32) എന്നിവരെയാണ് ഡിവൈഎസ്പി ഡി. അശോകന്റെ നേതൃത്വത്തില്‍ സിഐ ബി.എസ്.സജിമോന്‍, എസ് ഐമാരായ പ്രതാപ ചന്ദ്രന്, സുനില്‍ ഗോപി , സലീം എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. പ്രതികളിലൊരാളായ ശ്രീനാഥിനെതിരേ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കർമ്മ ഫലം; ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷനു നേരേ ബോംബേറിഞ്ഞ കേസിൽ മൂന്നു പേർ കൂടി പിടിയിൽ
