തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിൽ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചു. കേസുമായി ബന്ധപ്പെട്ട് നാല്പതോളം പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
എന്നാൽ മുഖ്യപ്രതിയായ പ്രവീണിനെകുറിച്ചു ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതി മുങ്ങുകയായിരുന്നു