കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം; കെസിഎ സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ അ​ന്താ​രാഷ്‌ട്ര സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച് കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര സ്പോ​ർ​ട്സ് സ​മ്മി​റ്റി​ൽ നി​ർ​ദേ​ശം കെ​സിഎ ​പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ർ​ജ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മ​ർ​പ്പി​ച്ചു.

നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം 40 ഏ​ക്ക​ർ സ്ഥ​ല​ത്ത് ചെ​ങ്ങ​മ​നാ​ട് വി​ല്ലേ​ജി​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ സ്‌​പോ​ർ​ട്‌​സ് സി​റ്റി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

40,000 ഇ​രി​പ്പി​ട​ങ്ങ​ൾ, ഇ​ൻ​ഡോ​ർ-ഔ​ട്ട്ഡോ​ർ പ്രാ​ക്ടീ​സ് സൗ​ക​ര്യം, പ​രി​ശീ​ല​ന ഗ്രൗ​ണ്ട്, സ്പോ​ർ​ട്സ് അ​ക്കാ​ദ​മി & റി​സ​ർ​ച്ച് സെ​ന്‍റർ, ഇ​ക്കോ പാ​ർ​ക്ക്, വാ​ട്ട​ർ സ്പോ​ർ​ട്സ് പാ​ർ​ക്ക്, സ്പോ​ർ​ട്സ് മെ​ഡി​സി​ൻ & ഫി​റ്റ്ന​സ് സെന്‍റ​ർ, ഇ-​സ്പോ​ർ​ട്സ് അ​രീ​ന, വി​നോ​ദ മേ​ഖ​ല, ക്ല​ബ് ഹൗ​സ് എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു.

കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ന്‍റെ ക​രാ​ർ 33 വ​ർ​ഷ​ത്തേ​ക്ക് നി​ല​നി​ർ​ത്താ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് കെ​സി​എ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ജയ് ഷായുടെ ഇഷ്ടം
കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ടു ചേ​​​ര്‍​ന്ന് അ​​​ത്താ​​​ണി​​​യി​​​ൽ സ്റ്റേ​​​ഡി​​​യം നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​ര്‍ (എം​​​ഒ​​​യു) ഭൂ​​​വു​​​ട​​​മ​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

ചെ​​​ങ്ങ​​​മ​​​നാ​​​ട്, നെ​​​ടു​​​മ്പാ​​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി 60 ഏ​​​ക്ക​​​റി​​​ലേ​​​റെ ഭൂ​​​മി​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കു​​​ക. ഇ​​​തി​​​ല്‍ 40 ഏ​​​ക്ക​​​ര്‍ സ്ഥ​​​ല​​​ത്താ​​​ണു സ്റ്റേ​​​ഡി​​​യം നി​​​ര്‍​മി​​​ക്കു​​​ക.

ബാ​​​ക്കി​ സ്ഥ​​​ലം ക്രി​​​ക്ക​​​റ്റ് ക​​​ളി​​​യു​​​ടെ​​​യും മ​​​റ്റു​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​ബ​​​ന്ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കും. പൊ​​​തു ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഭൂ​​​മി ത​​​രം​​​മാ​​​റ്റാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നെ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ട​​​ക്കൊ​​​ച്ചി​​​യി​​​ൽ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യം നി​​ർ​​മി​​ക്കാ​​നാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​ദ്യം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. എ​​ന്നാ​​ൽ ഇ​​വി​​ടെ പ​​ദ്ധ​​തി​​യു​​മാ​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​തോ​​​ടെ​​​യാ​​​ണ് സ്വ​​​ന്തം സ്റ്റേ​​​ഡി​​​യ​​​ത്തി​​​നാ​​​യി കെ​​​സി​​​എ മ​​​റ്റൊ​​​രു സ്ഥ​​​ല​​​ത്ത് ശ്ര​​​മ​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്.

ബി​​​സി​​​സി​​​ഐ സെ​​​ക്ര​​​ട്ട​​​റി ജെ​​​യ് ഷാ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ ഭൂ​​​മി ക​​​ണ്ട​​​തും ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​​​​മാ​​​ണെ​​​ന്ന് കെ​​സി​​​എയെ അ​​​റി​​​യി​​​ച്ചതും

Related posts

Leave a Comment