കേരളത്തില്‍ വീണ്ടുമൊരു പെണ്‍വാണിഭസംഘം കൂടി പിടിയില്‍. നെടുമ്പാശേിയില്‍ നിന്നാണ് ദമ്പതികളടക്കമുള്ള പെണ്‍വാണിഭസംഘം പോലീസ് പിടിയിലായത്. നെടുമ്പാശേരി പഞ്ചായത്തിലെ പറമ്പുശേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെയാണ് അകത്താക്കിയത്. രണ്ടു സ്ത്രീകളുള്‍പ്പടെ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശി ജെസിന്‍ (40), ഇയാളുടെ ഭാര്യ സിബി (30), കാക്കനാട് എന്‍ജിഒ ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അനിത(27), കൊടുങ്ങല്ലൂര്‍ സ്വദേശികളായ അജിത് (26), ദീപു (26) എന്നിവരാണ് പിടിയിലായത്.
അടുവാശേരി സ്വദേശി ഷനൂബിന്റെ വീട് രണ്ടു മാസം മുമ്പാണ് ജെസിന്‍ വാടകയ്‌ക്കെടുത്തത്. അരിപ്പൊടി ബിസിനസിനുവേണ്ടിയാണ് വന്നിട്ടുള്ളതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. വിവിധ സ്ഥലങ്ങളില്‍ മാറി മാറി വീടുകളെടുത്ത് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘമാണ് ഇതെന്ന് അറിയുന്നു. ഭാര്യ സിബിയുടെ ചൂടന്‍ രംഗന്‍ രംഗങ്ങള്‍ കാണിച്ചായിരുന്നു ജെസിന്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. വാട്‌സപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളും ഇതിനായി ഉപയോഗിച്ചു.
പിടിയിലായ അജിത്തും ദീപുവും ഇടപാടുകാരായി എത്തിയതാണ്. ഈ വീട്ടില്‍ നിരന്തരമായ സ്ത്രീകളും പുരുഷന്മാരും വന്നു പോയ്‌ക്കൊണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ 1.30 തോടെ നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.