കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍.
നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴ് പോലീസുകാരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിരുന്നത്.
ക്രൈംബ്രാഞ്ച് ഒഴിവാക്കിയ വനിതാ ഉദ്യോഗസ്ഥ ഗീതു ഗോപിനാഥ് ഉൾപ്പടെ രണ്ടു പേരെ കൂടി സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഗീത ലോക്കപ്പിനുള്ളിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗീത മുളകുതേച്ചുവെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പോലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിബിഐ പറയുന്നു.
കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഹ
ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കസ്റ്റഡി മരണമാണെന്ന് ആരോപണം ഉയര്‍ന്നതോടെ ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.