കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ഇടുക്കി മുൻ എസ്പി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
വേണുഗോപാലിന്റെ നുണപരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് സിബിഐ നീക്കം. അതേസമയം, മുൻകൂർ ജാമ്യാപേക്ഷയുമായി വേണുഗോപാൽ ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ വേണുഗോപാലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.