തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടികൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ് ചോർത്തിയതായി ആരോപണം. സംഭവത്തിൽ ഇന്റലിജൻസ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി.
ഇടുക്കി മുൻ എസ്പിയുടെ നിർദേശ പ്രകാരം ഇടുക്കി സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ ഫോണ് ചോർത്തിയതെന്നാണു പരാതി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആരൊയൊക്കെയാണു വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണു പ്രധാനമായും ചോർത്തിയതെന്നാണു സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ ഫോണ് വിളി വിവരങ്ങളും ചോർത്തിയതായി ആരോപണമുണ്ട്.
ഫോണ് ചോർത്തുന്നതായി വിവരം ലഭിച്ച ഉദ്യോഗസ്ഥർ ഒൗദ്യോഗിക ആവശ്യങ്ങൾക്കു പോലും ഫോണ് ഉപയോഗിക്കാത്ത സ്ഥിതിയിലാണെന്നുമാധ്യമ റിപ്പോർട്ടുകൾ പറയുന്നു.